Sunday, May 12, 2013

ഹജ്ജ് കമ്മിറ്റി വഴി 230 പേര്‍ക്ക് കൂടി അവസരം


കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 230 പേര്‍ക്ക് കൂടി അവസരം. ഇതോടെ ഈ വര്‍ഷം 8471 പേര്‍ക്ക് അവസരമായി. കേന്ദ്ര ഗവണ്‍മെന്റിന്റെ വിവേചനാധികാരം ഉപയോഗിച്ച് 2500 സീറ്റ് എല്ലാവര്‍ഷവും വീതിച്ചു നല്‍കാറുണ്ടായിരുന്നു. 

എന്നാല്‍ കേരളത്തിന് ഇതുവരെ ലഭിച്ചിരുന്നില്ല. ഈ വര്‍ഷം നേരത്തെ തന്നെ ആവശ്യപ്പെട്ടതു വഴിയാണ് ഈ സീറ്റുകള്‍ ലഭിച്ചതെന്ന് ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ അറിയിച്ചു. 

വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും ഒന്നു മുതല്‍ 230 വരെയുള്ളവരെയാണ് തിരഞ്ഞെടുക്കുക. ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ നേരത്തെ തന്നെ ഹജ്ജ് കമ്മിറ്റി വാങ്ങിവെച്ചതാണ്. ഇവര്‍ ഈ മാസം 31 നുള്ളില്‍ പണം അടക്കണം. അതിനുള്ള പേ- ഇന്‍ സ്ലിപ്പ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്നോ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നോ, ഹജ്ജ് ട്രെയ്‌നര്‍മാരില്‍ നിന്നോ ലഭിക്കും. 

നേരത്തെ അവസരം ലഭിച്ച 8241 പേരുടെ പാസ്‌പോര്‍ട്ടുകള്‍ ഇതിനകം കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കു കൈമാറി. 

No comments:

Post a Comment